Skip to main content

അസാപ്പിന്റെ വെബിനാറില്‍ ഇന്ന് സംരംഭകന്‍ കൃഷ്ണകുമാര്‍ സംസാരിക്കും

 

കോവിഡ് 19 പ്രതിസന്ധിയുടെ സാഹചര്യത്തില്‍ രാജ്യത്തെ ബിസിനസ് ഉള്‍പ്പടെയുള്ള മേഖലകളില്‍ല കൃത്യമായി മുന്നോട്ട് പോകാനുള്ള വഴികള്‍  അസാപ് വെബിനാര്‍ സീരിസിലൂടെ  ഇന്ന് (മെയ് നാലിന്) വൈകീട്ട് മൂന്നിന് സംരംഭകനും, ബിസിനസ് കോച്ചുമായ  കൃഷ്ണകുമാര്‍  സംസാരിക്കും.  http://skillparkkerala.in/ditsrict-webinars/എന്ന ലിങ്കിലൂടെ  പൊതുജനങ്ങള്‍ക്ക് പങ്കെടുക്കാനും സംവദിക്കാനും സംശയങ്ങള്‍ പങ്കുവയ്ക്കാനും  അവസരമുണ്ട്. വീഡിയോ പ്ലാറ്റ്‌ഫോമായ വെബെക്‌സിലുടെയാണ് (Cisco webex meetinsg) വെബിനാര്‍ നടത്തുന്നത്. വെബെക്‌സ് ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9495999675, 9495999676, 9495999681 എന്ന നമ്പറില്‍ ബന്ധപ്പെടാം.
 

date