Skip to main content

ഡോ. തോമസ് മാത്യു മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടർ

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ (മെഡിക്കൽ) ആയി ഡോ. തോമസ് മാത്യുവിനെ നിയമിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലെ ജോ. ഡയറക്ടറും സ്പെഷ്യൽ ഓഫീസറും വിരമിച്ചതിനെതുടർന്നാണ് നടപടി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായാണ് അടിയന്തരമായി ഈ നിയമനം നടത്തുന്നത്. ഒഴിവുള്ള തസ്തിക നികത്തുന്നതു വരെ സ്പെഷ്യൽ ഓഫീസറുടെ അധിക ചുമതല കൂടി നിർവഹിക്കാൻ നിർദേശിച്ചിട്ടുണ്ട്. കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രൊഫസറായ ഡോ. തോമസ് മാത്യു നിലവിൽ എറണാകുളം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളാണ്. എറണാകുളം മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയ്ക്കും പ്രതിരോധത്തിനും നേതൃത്വം നൽകിയിരുന്നു. നിലവിൽ എറണാകുളം മെഡിക്കൽ കോളേജിൽ കോവിഡ് രോഗികളാരുമില്ല. നേരത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളായിരുന്നു.  
പി.എൻ.എക്സ്.1662/2020
 

date