കുടുംബ ശ്രീ 'നൈപുണ്യ പൂരം' തുടങ്ങീട്ടാ
തൃശ്ശൂർ കുടുംബശ്രീ ജില്ല മിഷൻ ഡി ഡി യു ജി കെ വൈ (ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന) പദ്ധതിയനുസരിച്ച് വിദ്യാർത്ഥികൾക്കുവേണ്ടി ഒരാഴ്ച നീണ്ടുനിൽക്കുന്ന വിവിധയിനം മത്സരങ്ങൾക്ക് തുടക്കം കുറിച്ചു. 'നൈപുണ്യ പൂരം തുടങ്ങീട്ടാ' എന്ന മത്സരപരിപാടിയിൽ തൃശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന 8 പദ്ധതി നിർവ്വഹണ ഏജൻസികളിലെ വിദ്യാർത്ഥികൾക്കാണ് പങ്കെടുക്കാൻ അവസരം. വിവിധ വിഷയങ്ങളെ ആസ്പദമാക്കി മൊബൈൽ ഫോട്ടോഗ്രഫി, പോസ്റ്റർ നിർമ്മാണം, ക്രാഫ്റ്റ് വീഡിയോ, സോഫ്റ്റ് സ്‌കിൽ വീഡിയോ, ടിക് ടോക് വീഡിയോ എന്നിങ്ങനെയുള്ള ഇനങ്ങളിലാണ് മത്സരങ്ങൾ നടത്തുന്നത്. പദ്ധതി നിർവ്വഹണ ഏജൻസികൾ തിരഞ്ഞെടുത്ത സൃഷ്ടികൾ ജില്ലയിലേക്ക് ദിവസവും വൈകീട്ട് അയച്ചു തരും. മികച്ച അവതരണങ്ങൾ ജില്ലാതലത്തിൽ തെരഞ്ഞെടുക്കും. മെയ് 9 വരെ നടത്തുന്ന ഈ പരിപാടി ലോക്ക് ഡൗൺ കാലത്തെ വിരസത അകറ്റുന്നതിനും കുട്ടികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും അവസരം ഒരുക്കുന്നു.
- Log in to post comments