ഓൺലൈൻ കലോത്സവം: തട്ടത്തുമല സ്കൂളിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം
ലോക്ക്ഡൗൺ നിബന്ധനകളും പാലിച്ച് വീട്ടിലിരുന്നുതന്നെ ഓൺലൈൻ കലോത്സവം സംഘടിപ്പിച്ച തിരുവനന്തപുരം ജില്ലയിലെ തട്ടത്തുമല ഗവ. ഹയർ സെക്കൻഡറി സ്കൂളിനെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്കാകെ മാതൃകയാണിത്.
സ്കൂളിന് 'മിഴി'- എന്ന പേരിൽ ഒരു യുട്യൂബ് ചാനൽ ആരംഭിക്കുകയും ഈ ചാനൽ വഴി ഏപ്രിൽ 22 മുതൽ 30 വരെ മിഴിപ്പൂരം എന്ന പേരിൽ കുട്ടികളുടെ കലോത്സവം ഓൺലൈനായി സംഘടിപ്പിക്കുകയും ചെയ്തു. കുട്ടികൾ വീട്ടിലിരുന്ന് പരിപാടികൾ മൊബൈലിൽ റെക്കോഡ് ചെയ്ത് വാട്സാപ്പിൽ അയച്ചുകൊടുക്കുകയും സ്കൂളിലെ പൂർവവിദ്യാർത്ഥി സംഘടനയായ പാസ്റ്റിന്റെ പ്രവർത്തകർ ഈ വീഡിയോകൾ യുട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്യുകയുമാണ് ചെയ്തത്. ഈ രീതിയിൽ രക്ഷിതാക്കളുടെയും പൂർവവിദ്യാർത്ഥികളുടെയും കലോത്സവവും നടത്തി. അറുനൂറോളം വീഡിയോകളാണ് ഈ യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പി.എൻ.എക്സ്.1668/2020
- Log in to post comments