Skip to main content

ജില്ലയിലെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് സഹായവുമായി എന്‍.ജി.ഒ യൂണിയന്‍

എറണാകുളം: ലോക്ക് ഡൗണ്‍ മൂലം ദുരിതത്തിലായ ജില്ലയിലെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് സഹായവു
മായി എന്‍.ജി.ഒ യൂണിയന്‍ ജില്ല കമ്മിറ്റി
. അറുന്നൂറ് രൂപ ചെലവ് വരുന്ന 12 ഇനം സാധനങ്ങള്‍ അടങ്ങിയ
 കിറ്റാണ് എന്‍.ജി.ഒ യൂണിയന്‍ വിതരണം ചെയ്തത്. ജില്ലയിലെ 52 ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും  കിറ്റ് വിതരണം ചെയ്യും. കളക്ടര്‍ എസ് സുഹാസിന്റെ സാനിധ്യത്തില്‍ ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ കിറ്റിന്റെ വിതരണം നിര്‍വ്വഹിച്ചു. എന്‍.ജി.ഒ യൂണിയന്‍ ജില്ല സെക്രട്ടറി കെ.കെ സുനില്‍കുമാര്‍, പ്രസിഡന്റ് കെ.എ അന്‍വര്‍, സി.എ സുരേഷ്‌കുമാര്‍, ഷാനില്‍ കെ.എസ് തുടങ്ങിയവര്‍ പങ്കെടുത്തു.

date