മഞ്ചേരി മെഡിക്കല്‍ കോളജില്‍ കോവിഡ് തീയേറ്റര്‍ സജ്ജം
രോഗികളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സുരക്ഷ ലക്ഷ്യമിട്ട് മഞ്ചേരി
മെഡിക്കല്‍ കോളജില്‍ കോവിഡ് 19 നെഗറ്റീവ് പ്രഷര്‍ ഓപ്പറേഷന് തീയറ്റര്‍
പ്രവര്‍ത്തന സജ്ജമായി. ഡബല്‍ൂ.എച്ച്. ഒ നിര്‍ദേശ പ്രകാരമുള്ള കേരളത്തിലെ
ആദ്യ നെഗറ്റീവ് പ്രഷര്‍ തീയേറ്ററാണിത്. വായുജന്യ രോഗക്കാര്ക്കും
ശ്വാസകോശ സംബന്ധമായ അണുബാധയുള്ളവര്‍ക്കും അനുയോജ്യമായ രീതിയിലാണ്
തീയറ്റര്‍ സജ്ജീകരിച്ചിരിക്കുന്നത്.
വായു H13 /99.99ശതമാനം ശുദ്ധീകരിക്കാന്‍ കഴിയുന്ന ഹെപ്പാ ഫില്‍റ്റര്‍
സംവിധാനം ഉപയോഗിച്ച് ശുദ്ധ വായു തീയേറ്ററിലേക്ക് കടത്തിവിടുകയും ഡെക്ട്
സംവിധാനമുള്ള എക്സ് ഹോസ്റ്റ് വഴി അകത്തുള്ള ഇന്‍ഫെക്ടഡ് എയര്‍
പുറത്തേക്ക് തള്ളുകയും ചെയ്യുന്നതാണ് പ്രവര്‍ത്തന രീതി. മണിക്കൂറില്‍ 17
തവണ എയര്‍ ചേഞ്ച് സാധ്യമാകും. 275 സി.എഫ്.എം (ക്യൂബിക്ഫൂട് പെര്
മിനിറ്റ് ), 35 മില്ലി മീറ്റര്‍ ഓഫ് വാട്ടര്‍ കോളം(35 mm wc)
തുടങ്ങിയവയാണ് തീയേറ്ററിനുള്ളിലെ നെഗറ്റീവ് പ്രഷര്‍.
എയര്‍പോര്‍ട്ട് അതോറിറ്റിയുടെ സഹകരണത്തോടെയാണ് തീയറ്റര്‍
നിര്‍മിച്ചിരിക്കുന്നത്. അനസ്തേഷ്യ, ബയോ മെഡിക്കല്‍ എഞ്ചിനീയറിങ്
തുടങ്ങിയ വിഭാഗങ്ങളുടെ സാങ്കേതിക സഹായത്തോടെ കാസില്‍ എഞ്ചിനീയറിങ്
മങ്കടയാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്. നാല് ലക്ഷം രൂപയാണ് നിര്‍മാണ
ചെലവ്.
- Log in to post comments