Post Category
താനൂര്‍ ഹാര്‍ബറില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധന
ഓപ്പറേഷന്‍ സാഗര്‍റാണിയുടെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പ് സ്‌ക്വാഡ്
താനൂര്‍ ഹാര്‍ബറില്‍ പരിശോധന നടത്തി. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍
മത്സ്യബന്ധനത്തിനും വിപണനത്തിനും മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ച
സാഹചര്യത്തില്‍ പഴകിയതും രാസവസ്തുക്കള്‍ ചേര്‍ത്തതുമായ മത്സ്യങ്ങള്‍
വില്‍പ്പനക്കെത്തിക്കുന്നുവെന്ന പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന.
വില്‍പ്പന നടത്തുന്ന മത്സ്യങ്ങള്‍ ഗുണനിലവാരമുള്ളതാണെന്ന് ഉദ്യോഗസ്ഥര്‍
പരിശോധനയിലൂടെ ഉറപ്പുവരുത്തി. പരിശോധിച്ച മത്സ്യങ്ങളെല്ലാം
ഗുണനിലവാരമുള്ളതാണെന്നും കൃത്രിമത്വമൊന്നും കണ്ടെത്താനായില്ലെന്നും
ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരായ
അരുണ്‍കുമാര്‍, പ്രിയ എന്നിവരുടെ നേത്യത്വത്തിലായിരുന്നു പരിശോധന.
മത്സ്യങ്ങളില്‍ മായം ചേര്‍ത്താല്‍ ശക്തമായ നടപടിയെടുക്കുമെന്ന്
ഉദ്യോഗസ്ഥര്‍ അറിയിച്ചു.
date
- Log in to post comments