Skip to main content

പെന്‍ഷന്‍ തുക നല്‍കി റിട്ട: ഡെപ്യൂട്ടി  തഹസില്‍ദാര്‍

 

പെന്‍ഷന്‍ തുകയില്‍ നിന്നും ഒരു വിഹിതം മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി റിട്ട: ഡെപ്യൂട്ടി  തഹസില്‍ദാര്‍. കാട്ടുമുണ്ടക്കല്‍  രവീന്ദ്രനാണ് പെന്‍ഷന്‍ തുകയുടെ ഒരു വിഹിതം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.  ഭാര്യ ജലജയുടെ ആദ്യ പെന്‍ഷന്‍ വിഹിതവും ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം ആദ്യമായി ലഭിച്ച പെന്‍ഷന്‍ തുക മുഴുവനും അധ്യാപികയായ ജലജ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് നല്‍കുകയായിരുന്നു. സര്‍ക്കാരിന്റെ കരുതലിന് ഞങ്ങളില്‍ കഴിയുന്ന ചെറിയ പിന്തുണയാണിതെന്നും ഇവര്‍ പറഞ്ഞു.

date