ലോക്ക് ഡൗണ്‍: ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡിന്റെ പരിധിയില്‍ വരുന്നതും ലോക്ക് ഡൗണിനെ തുടര്‍ന്ന് ബുദ്ധിമുട്ടുന്ന ചെറുകിട/വന്‍കിട ഫാക്ടറി തൊഴിലാളികള്‍, സഹകരണ ആശുപത്രിയിലെ ജീവനക്കാര്‍, മറ്റ് സഹകരണ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍, തോട്ടങ്ങളില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ ലഭിക്കാത്ത തൊഴിലാളികള്‍ എന്നിവര്‍ക്ക് ധനസഹായം നല്‍കുന്നു. 1,000 രൂപ വീതമാണ് ധനസഹായം. ആനൂകൂല്യങ്ങള്‍ ലഭിക്കുന്നതിനായി തൊഴിലാളികളുടെ പേര്,വിവരങ്ങള്‍, ബാങ്ക് അക്കൗണ്ട്, ആധാര്‍ കോപ്പി എന്നിവ ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡിന്റെ www.labourwelfarefund.in എന്ന വെബ്സൈറ്റിലേക്ക് അപ്ലോഡ് ചെയ്യണം. കോവിഡ് 19ന്റെ ഭാഗമായി ആനൂകൂല്യ ലഭിച്ചിട്ടുള്ള തൊഴിലാളികള്‍, സര്‍ക്കാര്‍ പൊതുമേഖലയില്‍ മാസ വേതനം, സാമൂഹ്യ പെന്‍ഷന്‍ എന്നിവ ലഭിച്ചിട്ടുള്ളവര്‍ക്ക് ആനുകൂല്യം ലഭിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 0491-2505135, 9946002789 എന്ന നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ അറിയിച്ചു.
- Log in to post comments