ഇപോസ് മെഷിന്‍ മുഖേന മെയ് മാസത്തെ റേഷന്‍ വിതരണം ചെയ്യും
റേഷന്‍ ഇടപാടുകളുടെ സുതാര്യത ഉറപ്പു വരുത്തുന്നതിന് മെയ് മാസത്തെ റേഷന്‍ വിതരണം ഇ-പോസ് മെഷിനില്‍ വിരല്‍ പതിച്ചു കൊണ്ടുള്ള ബയോ മെട്രിക് സംവിധാനം മുഖേനയായിരിക്കുമെന്ന് ജില്ലാസപ്ലൈ ഓഫീസര്‍ കെ. രാജീവ് അറിയിച്ചു. ഇ-പോസ് മെഷിനില്‍ വിരല്‍ പതിക്കുന്നതിന് മുമ്പ് ഗുണഭോക്താവ് റേഷന്‍ കടയില്‍ ലഭ്യമായ സോപ്പും വെള്ളവും അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ചു കൈകള്‍ വൃത്തിയാക്കണം. നനഞ്ഞ കൈകള്‍ ഉപയോഗിച്ച് ഇ-പോസ് മെഷിനില്‍ തൊടരുത്.
കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡുമായി സഹകരിച്ച് ജില്ലയിലെ എല്ലാ റേഷന്‍ കടകളിലും സാനിറ്റൈസര്‍ ലഭ്യമാക്കിയിട്ടുണ്ട്. സോപ്പും വെള്ളവും സാനിറ്റൈസറും ഗുണഭോക്താക്കള്‍ക്ക് സൗകര്യപ്രദമായി ഉപയോഗിക്കാവുന്ന വിധത്തിലായിരിക്കണം റേഷന്‍ വ്യാപാരികള്‍ കടകളില്‍ സജ്ജീകരിക്കേണ്ടത്.റേഷന്‍ വ്യാപാരികളും ഗുണഭോക്താക്കളും സാമൂഹിക അകലം പാലിക്കുകയും മുഖാവരണം ധരിക്കുകയും വേണം. മെയ് മാസത്തെ റേഷന്‍ വിതരണം ഇന്ന്( മെയ് അഞ്ച്) ആരംഭിക്കുമെന്നും ജില്ലാസപ്ലൈ ഓഫീസര്‍ അറിയിച്ചു.
- Log in to post comments