Post Category
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ന് കലക്ടര്‍ നേരിട്ട് സ്വീകരിച്ചത് 1,35,000 രൂപയും സ്വര്‍ണ കമ്മലും
കോവിഡ് പ്രതിരോധത്തിനായി പൊരുതുന്ന സംസ്ഥാന സര്‍ക്കാറിന്റെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ന് (മെയ് നാല്) കലക്ട്രേറ്റില്‍ ലഭിച്ചത് 1,35,000 രൂപയും സ്വര്‍ണ കമ്മലും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മഞ്ചേരി ഗവ. യു.പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി അനാമികയാണ് തന്റെ കാതിലെ സ്വര്‍ണ കമ്മല്‍ ജില്ലാ കലക്ടര്‍ക്ക് നല്‍കിയത്. നിലമ്പൂര്‍ കരുളായിയിലെ അധ്യാപക ദമ്പതിമാരായ പി.കെ ശ്രീകുമാറും എന്‍ ലാജിയും ചേര്‍ന്ന് 1,20,000 രൂപയും ജില്ലാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ക്രെഡിറ്റ് സൊസൈറ്റി സെക്രട്ടറി 15,000 രൂപയും നല്‍കി.
date
- Log in to post comments