Post Category
കോവിഡ്-19 ഫലങ്ങള്‍ മൂന്നും നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചു
കോവിഡ്-19 സ്ക്രീനിംഗിന്റെ ഭാഗമായി നടത്തിയ അനുബന്ധ പരിശോധനയില്‍ സംശയം തോന്നിയ മൂന്ന് സാമ്പിളുകളുടെ ഫലം നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരുന്നവര്‍ ഇനി നിരീക്ഷണത്തില്‍ തുടരേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. എന്നാല്‍ ജില്ലയില്‍ 14 പേര് ചികിത്സയില്‍ തുടരുന്ന സാഹചര്യത്തില്‍ കോവിഡ് 19 പ്രതിരോധത്തിന് നിഷ്ക്കര്‍ഷിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങളായ സാമൂഹിക അകലം പാലിക്കുക, പൊതുസ്ഥലങ്ങളില്‍ മാസ്ക് ഉപയോഗിക്കുക, ഹാന്‍ഡ് സാനിട്ടൈസര്‍, ഹാന്‍ഡ്വാഷ് എന്നിവയുടെ ഉപയോഗം ശീലമാക്കുക എന്നിവ നിര്‍ബന്ധമായും പാലിക്കേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments