Post Category
ഹോട്ട്‌സ് പോട്ടില്‍ ഫയര്‍ഫോഴ്‌സ് അണുനശീകരണം നടത്തി
കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ച ഇരട്ടയാര്‍ പഞ്ചായത്തിലെ ഏഴ്, ഒന്‍പത്, പത്ത് എന്നീ ഹോട്ട് സ്‌പോട്ട് വാര്‍ഡുകളിലും നത്തുകല്ല്, ഇരട്ടയാര്‍ ടൗണ്‍ എന്നിവിടങ്ങളിലെ പൊതു സ്ഥാപനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവ ഫയര്‍ഫോഴ്‌സ് അണുനാശിനി തളിച്ച് ശുചീകരിച്ചു. ഗ്രാമപഞ്ചായത്ത് ആഫീസ്, റേഷന്‍ കടകള്‍, ബാങ്കുകള്‍, എ ടി എം സെന്ററുകള്‍, ആയുര്‍വേദ ആശുപത്രി തുടങ്ങിയവയും അണുവിമുക്തമാക്കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റാണി ജോസഫ്, വൈസ് പ്രസിഡന്റ് ലാലച്ചന്‍ വെള്ളക്കട, പഞ്ചായത്തംഗങ്ങളായ ജോസുകുട്ടി അരീപറമ്പില്‍, പി.ബി.ഷാജി, മോളി രാജന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്കി. കട്ടപ്പന ഫയര്‍ഫോഴ്‌സ് യൂണിറ്റാണ് ശുചീകരണം നടത്തിയത് .
date
- Log in to post comments