Skip to main content

മൂന്നുപേർക്കു കൂടി കോവിഡ്

* ചികിത്സയിലുള്ളത് 37 പേർ
കേരളത്തിൽ ചൊവ്വാഴ്ച മൂന്നുപേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച മൂന്നുപേരും വയനാട് ജില്ലയിൽനിന്നാണ്. ചൊവ്വാഴ്ച ആരുടെ ഫലം നെഗറ്റീവായിട്ടില്ല.
നിലവിൽ ആകെ 37 പേർ രോഗബാധിതരായി ആശുപത്രികളിൽ ചികിത്സയിലുണ്ട്. കേരളത്തിൽ ഇതുവരെ ആകെ 502 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. 462 പേരാണ് ഇതുവരെ കോവിഡിൽനിന്നും മുക്തി നേടിയത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 21342 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 21034 പേർ വീടുകളിലും, 308 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
• ഇതുവരെ 33800 വ്യക്തികളുടെ (ഓഗ്മെന്റ്ഡ് സാമ്പിൾ ഉൾപ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ 33265 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇത് കൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യപ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 2512 സാമ്പിളുകൾ ശേഖരിച്ചതിൽ 1979 സാമ്പിളുകൾ നെഗറ്റീവ് ആയി.
സംസ്ഥാനത്ത് ചൊവ്വാഴ്ച പുതിയ ഹോട്ട് സ്‌പോട്ടുകൾ ഇല്ല. സംസ്ഥാനത്ത് ആകെ 84 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.
പി.എൻ.എക്സ്.1677/2020

 

date