Post Category
അവസാന ശമ്പളം നാടിനായി നല്‍കി സഞ്ജയന്‍
സര്‍ക്കാര്‍ സര്‍വീസില്‍ അവസാനത്തെ മാസം ലഭിക്കുന്ന ശമ്പളത്തിനു തുല്യമായ തുക ജീവനക്കാരന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.
കഴിഞ്ഞ മാസം സര്‍വീസില്‍നിന്ന് വിരമിച്ച വൈക്കം സഹകരണ സംഘം ഓഡിറ്റ് വിഭാഗം അസിസ്റ്റന്‍റ് രജിസ്ട്രാര്‍ ഓഫീസിലെ ഓഫീസ് അറ്റന്‍ഡന്‍റ് എന്‍. സഞ്ജയനാണ് സര്‍ക്കാര്‍ മാറ്റിവച്ചിട്ടുള്ള ആറു ദിവസത്തെ ശമ്പളം ഒഴികെ ഈ മാസം ലഭിക്കാനുള്ള 30019 രൂപയുടെ ചെക്ക് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബുവിന് കൈമാറിയത്.
date
- Log in to post comments