പള്ളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതി വിതരണം
അടൂര്‍ നിയോജക മണ്ഡലത്തിലെ പള്ളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതി വിതരണം നടന്നു. പഴകുളം പടിഞ്ഞാറ് സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്തിലെ മഹാലക്ഷ്മി അയല്‍കൂട്ടത്തിന് ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി വിതരണോദ്ഘാടനം ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു.
പള്ളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് 3.50 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇതിലൂടെ 415 കുടുംബശ്രീ യൂണിറ്റുകളിലെ 6210 അംഗങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പ പദ്ധതിയുടെ സഹായം ലഭിക്കും. പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.പ്രസന്നകുമാരി അധ്യക്ഷത വഹിച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മായാ ഉണ്ണികൃഷ്ണന്‍, ആശാ ഷാജി, ചെയര്‍പേഴ്‌സന്‍ ലളിതാഭാസുരന്‍, പള്ളിക്കല്‍ പഞ്ചായത്ത് വൈസ്പ്രസിഡന്റ് എ.പി സന്തോഷ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ കെ.വിധു, എ.ഡി.എം.സി മണികണ്ഠന്‍, ബാങ്ക് പ്രസിഡന്റ് സുരേഷ്, സെക്രട്ടറി ബീന, കുടുംബശ്രീ ചാര്‍ജ് ഓഫീസര്‍ ബിജി, പഞ്ചായത്ത് സെക്രട്ടറി റോയി തോമസ് എന്നിവര്‍ പങ്കെടുത്തു.
- Log in to post comments