Post Category
കോവിഡ് 19 നാടിന് വെളിച്ചമായി നൗഷാദിന്റെ പെന്‍ഷന്‍തുക ദുരിതാശ്വാസ നിധിയിലേക്ക്
നാടിന് വെളിച്ചമായി കാഴ്ച്ച ശേഷിയില്ലാത്ത നൗഷാദിന്റെ പെന്ഷന് തുകയില്‍ നിന്നും 3000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്. കൊല്ലം പള്ളിമുക്ക്, ഗോപാലശേരിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന നൗഷാദ് (55) ആണ് തന്റെ സാമൂഹ്യസുരക്ഷാ പെന്‍ഷനില്‍ നിന്നും ഒരു വിഹിതം സംഭാവനയായി നല്‍കിയത്. കാഴ്ച്ചക്കുറവിനൊപ്പം ഹൃദ്രോഗവും അലട്ടുന്ന ഇദ്ദേഹം പ്രളയകാലം മുതല്‍ തന്നെ സര്‍ക്കാരിനെ സഹായിക്കണമെന്ന ആഗ്രഹം കൊണ്ടു നടക്കുകയായിരുന്നു. എന്നാല്‍ പണം ഒത്തുവരാത്തതിനാലാണ് ഇത്രയും വൈകിയത്. ഒടുവില്‍ സര്‍ക്കാരിന്റെ കരുതലായ പെന്ഷന് തുക തന്നെ സര്‍ക്കാരിന് മടക്കി നല്കി മാതൃകയായിരിക്കുകയാണ് നൗഷാദ്. മക്കളായ നൗഫല്‍, ഫാത്തിമ എന്നിവരും സന്നിഹിതരായിരുന്നു.
(പി.ആര്.കെ. നമ്പര്‍. 1305/2020)
date
- Log in to post comments