കോവിഡ് 19 ദേശീയ പുരസ്‌കാര തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
റിപ്പോര്‍ട്ടിങ്ങിലുള്ള തന്റെ ദേശീയപുരസ്‌കാരത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് ദൂര്‍ദര്‍ശന്‍ കൊല്ലം പ്രതിനിധി നീരജ് ലാല്‍. ആടിനെ വിറ്റ് മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയത് സുബൈദയെക്കുറിച്ചുള്ള വാര്‍ത്തയാണ് നീരജിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
മഹാമാരിയുടെ കാലത്ത് ശുഭപ്രതീക്ഷ നല്‍കുന്ന വേറിട്ട വാര്‍ത്തകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രസാര്‍ഭാരതി പ്രതിവാര പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ചെയ്ത വാര്‍ത്തയിലൂടെ പ്രസ്തുത അംഗീകാരം ആദ്യവാരം തന്നെ കേരളത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടിങിനും ലഭിച്ചത് ശ്രദ്ധേയമായി. ആപത്ത്കാലത്ത് നാടിനെ സഹായിക്കണമെന്ന ഉള്‍വിളി, ജീവിതപ്രാരാബ്ധങ്ങള്‍ക്കിടയിലും ആടുകളെ വിറ്റ് നിറവേറ്റിയ സുബൈദുമ്മയുടെ സഹാനുഭൂതി സമൂഹത്തിലേക്കെത്തിച്ച് പ്രേരണയേകുന്നതായിരുന്നു വാര്‍ത്ത.
ദൂരദര്‍ശനിലൂടെയും ദൂരദര്‍ശന്റെ യൂട്യൂബ് ചാനലിലൂടെയും അനേകം പേര്‍ വാര്‍ത്ത കണ്ടിരുന്നു. മഹാമാരിയുടെ കണ്ണികള്‍ മുറിയുമ്പോള്‍ നാട്ടില്‍ കാരുണ്യത്തിന്റെ കണ്ണികള്‍ ബലപ്പെടുന്നുവെന്ന സന്ദേശമാണ് സുബൈദുമ്മയെക്കുറിച്ചുള്ള ദൂരദര്‍ശന്‍ വാര്‍ത്ത മുന്നോട്ട് വച്ചത്. കൊല്ലം പ്രസ് ക്ലബ് പ്രസിഡന്റ് അജിത്ത് ശ്രീനിവാസന്‍, ക്യാമറമാന്‍ ഷിജു ആന്റണി എന്നിവരുടെ സാന്നിധ്യത്തില്‍ തുകയായ 2,000 രൂപ ജില്ലാ കലക്ടര്‍ ബി അബ്ദുള്‍ നാസറിനെ ഏല്‍പ്പിച്ചു.
(പി.ആര്‍.കെ. നമ്പര്‍. 1306/2020)
- Log in to post comments