Post Category
കോവിഡ് 19 സ്വര്‍ണ നാണയങ്ങള്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി സിദ്ധാര്‍ഥ സെന്‍ട്രല്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍
ശാസ്ത്ര മത്സരത്തില്‍ പങ്കെടുത്തു നേടിയ സ്വര്‍ണ നാണയങ്ങള്‍ കോവിഡ് 19 പ്രതിരോധത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയത് കുട്ടികള്‍ മാതൃകയായി. പളളിമണ്‍ സിദ്ധാര്‍ഥ സെന്‍ട്രല്‍ സ്കൂളിലെ സഹോദരങ്ങളായ അജ്മല്‍ റഷീദ്, ആദില്‍ റഷീദ് എന്നീ വിദ്യാര്‍ഥികളും അഞ്ജന എസ് ബിജു എന്ന വിദ്യാര്‍ഥിനിയുമാണ് സ്കൂള്‍ പ്രിന്‍സിപ്പല്‍ രേഖാ പ്രസാദിനൊപ്പം എത്തി ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന് ഈ കുരുന്നു സമ്പാദ്യം കൈമാറിയത്. കൂടുതല്‍ കുട്ടികള്‍ക്ക് സാമൂഹികമായ ഉത്തരവാദിത്വം നിറവേറ്റാന്‍ ഇത് പ്രേരണയാകട്ടെയെന്ന് കലക്ടര്‍ പറഞ്ഞു.
(പി.ആര്.കെ. നമ്പര്‍. 1307/2020)
date
- Log in to post comments