Post Category
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ താല്‍ക്കാലിക നിയമനം: അഭിമുഖം 9ന്
ജില്ലയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ്-2 തസ്തികയില്‍ പി.എസ്.സി റാങ്ക് പട്ടിക നിലവില്‍ ഇല്ലാത്ത സാഹചര്യത്തില്‍ കോവിഡ്-19 രോഗബാധയെ തുടര്‍ന്ന് ഉണ്ടായിരിക്കുന്ന അടിയന്തര സാഹചര്യം തരണം ചെയ്യുന്നതിലേക്കായി നിലവിലുള്ള 9 ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ മെയ് 9ന് രാവിലെ 10 മുതല്‍ നേരിട്ടുള്ള അഭിമുഖം നടത്തും. എസ്.എസ്.എല്‍.സി, ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോഴ്‌സ്, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. നിശ്ചിത യോഗ്യതയുള്ള 40 ല്‍ താഴെ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അന്നേ ദിവസം അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.
date
- Log in to post comments