Skip to main content

ഞായറാഴ്ച നടത്തം: റോഡുകളുടെ പട്ടികയായി

ഞായറാഴ്ചകളിൽ പ്രഭാത സവാരിയും സൈക്ലിംങ്ങും നടത്താൻ സൗകര്യമുളള 92 റോഡുകളുടെ പട്ടിക ജില്ലാ ഭരണകൂടം തയ്യാറാക്കി. ഈ സൗകര്യമുളള റോഡുകളുടെയും പാതയോരങ്ങളുടെയും വിശദാംശങ്ങൾ അറിയിക്കാൻ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് പട്ടികക്ക് രൂപം നൽകിയത്. ഇതിൻമേലുളള തുടർനടപടികൾ സർക്കാർ സ്വീകരിക്കും. രാമനിലം-പാറമേക്കാവ്, വെസ്റ്റ്‌ഫോർട്ട്, അയ്യന്തോൾ, വിലങ്ങൻകുന്ന് തുടങ്ങി എല്ലാ താലൂക്കുകളിളേയും റോഡുകളും നടപ്പാതകളും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

date