Skip to main content

ആദിവാസി കോളനിയിൽ പോലീസ് വനിതാ സെല്ലിന്റെ വൈറസ് പ്രതിരോധ ബോധവത്ക്കരണം

ആദിവാസി കോളനിയിൽ പോലീസ് വനിതാ സെല്ലിന്റെ വക വൈറസ് ബോധവൽക്കരണം. തൃശൂർ വനിതാ സെൽ ഇൻസ്‌പെക്ടർ എസ്. സിന്ധുവിന്റെ നേതൃത്വത്തിലാണ് പീച്ചി താമരവെള്ളച്ചാൽ ആദിവാസി കോളനി സന്ദർശിച്ചത്. കോവിഡ്-19 പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങളും ശുചിത്വവും പാലിക്കേണ്ടതിന്റേയും മാസ്‌ക് ധരിക്കേണ്ടതിന്റേയും ആവശ്യകതയും ഉൾപ്പെടെ വൈറസ് ബാധയിൽ നിന്നും രക്ഷ നേടുന്നതിന് വേണ്ട എല്ലാ സുരക്ഷാമാർഗ്ഗങ്ങളെയും പറ്റി കോളനി നിവാസികൾക്ക് ബോധവത്ക്കരണ ക്ലാസ്സുകൾ നൽകി. ആവശ്യമായ മാസ്‌ക്, സാനിറ്റൈസർ എന്നിവയും വിതരണം ചെയ്തു. സബ് ഇൻസ്‌പെക്ടർ ഉദയചന്ദ്രിക, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീദേവി, ഷേർളി, എന്നിവരും പങ്കെടുത്തു.
ഫോട്ടോ അടിക്കുറിപ്പ്: വൈറസ് പ്രതിരോധ ബോധവത്ക്കരണവുമായി ബന്ധപ്പെട്ട് പീച്ചി താമരവെള്ളച്ചാൽ ആദിവാസി കോളനിയിൽ സുരക്ഷാവസ്തുക്കൾ വിതരണം ചെയ്യുന്ന തൃശൂർ വനിതാ സെൽ ഉദ്യോഗസ്ഥർ

date