കോവിഡ് 19 ദുരിതാശ്വാസം നല്‍കി കോസ്റ്റല്‍ വാര്‍ഡന്‍മാര്‍ മാതൃകയായി
കോസ്റ്റല്‍ വാര്‍ഡന്‍മാര്‍ ശമ്പളത്തിന്റെ ഒരു ഭാഗം മാറ്റിവച്ച് സ്വരൂപിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി മാതൃകയായി. കേരളത്തിലെ ഒന്‍പത് ജില്ലകളില്‍ നിന്ന് 18 കോസ്റ്റല്‍ പോലീസ് സ്റ്റേഷനുകളിലെ 176 കോസ്റ്റല്‍ വാര്‍ഡന്‍മ്മാരുടെ പക്കല്‍ നിന്നും സ്വരൂപിച്ച രണ്ട് ലക്ഷം രൂപ സിറ്റി പോലീസ് കമ്മീഷണര്‍ ടി നാരായണ്‍ മന്ത്രി ജെ മേഴ്‌സികുട്ടിയമ്മക്ക് കൈമാറി.
കേരളത്തിന്റെ സ്വന്തം സേനയുടെ പ്രവര്‍ത്തനം മാതൃകപരമാണന്ന് മന്ത്രി പറഞ്ഞു. ചടങ്ങില്‍ കൊല്ലം ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, കോസ്റ്റല്‍ സി ഐ ഷരീഫ്, എസ് ഐ എം സി പ്രശാന്തന്‍, സി പി ഒ അനില്‍കുമാര്‍, കോസ്റ്റല്‍ വാര്‍ഡന്‍മ്മാരായ സില്‍വി തോമസ്, മനോജ് ആന്റണി, യു ഉന്‍മേഷ്, എസ് സാജന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു നീണ്ടകര കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍ കോസ്റ്റല്‍ വാര്‍ഡന്‍മ്മാരുടെ നേതൃത്വത്തിലാണ് ദുരിതാശ്വാസനിധി സ്വരൂപിച്ചത്.
(പി.ആര്‍.കെ. നമ്പര്‍. 1335/2020)
- Log in to post comments