Skip to main content

റേഷനരി പിടികൂടി

നെല്ലുമുക്കിനടത്തുള്ള ഒരു സ്വകാര്യ ഗോഡൗണില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 505 ചാക്ക് റേഷന്‍ അരിയും ഗോതമ്പും പിടിച്ചെടുത്തതായി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ജില്ലാ സപ്ലൈ ഓഫീസര്‍ സി എസ് ഉണ്ണികൃഷ്ണകുമാറിന്റെ നിര്‍ദേശ പ്രകാരം താലൂക്ക് സപ്ലൈ ഓഫീസര്‍ സി വി അനില്‍കുമാര്‍, വെസ്റ്റ് പൊലീസ് സ്റ്റേഷന്‍ സി ഐ രമേഷ്, എസ് ഐ ഷൈന്‍, ഷാഡോ പൊലീസ് എന്നിവരുടെ നേതൃത്വത്തില്‍ ഗോഡൗണ്‍ പരിശോധിച്ച് റേഷന്‍ അരിയാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
(പി.ആര്‍.കെ. നമ്പര്‍. 1336/2020)
 

date