Skip to main content

കോവിഡ് 19 ദുരിതാശ്വാസ നിധിയിലേക്ക് 21.75 ലക്ഷം രൂപ സംഭാവന ചെയ്ത് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍

കോവിഡ് 19 രോഗപ്രതിരോധത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്റെ 93 അംഗങ്ങളുടെ ഒരു മാസത്തെ പെന്‍ഷന്‍ തുകയായ 21,75,943 രൂപ സംഭാവന ചെയ്തു. പ്രസിഡന്റ്  പി ചന്ദ്രശേഖരപിള്ളയും സെക്രട്ടറി കെ രാജേന്ദ്രനും ചേര്‍ന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്ക്ക് ചെക്ക് കൈമാറി.
മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25,000 രൂപ സംഭാവനയായി നല്‍കി. ചെയര്‍മാന്‍ എസ് പ്രദീപ് കുമാര്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്ക്ക് ചെക്ക് കൈമാറി. ജില്ലാ ഭാരവാഹികളായ ആര്‍ പ്രകാശന്‍പിള്ള, എസ് അശോക് കുമാര്‍ എന്നിവരും സന്നിഹിതരായി.
(പി.ആര്‍.കെ. നമ്പര്‍. 1337/2020)
 

date