Post Category
കോവിഡ് 19 പാസ് ഇല്ലാത്തവരെ അതിര്‍ത്തി കടത്തില്ല
ആര്യങ്കാവ് ചെക്ക് പോസ്റ്റിലൂടെ ഇനിമുതല്‍ പാസ് ഇല്ലാത്തവരെ കടത്തിവിടില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ പ്രവേശിക്കുവാന്‍ രജിസ്റ്റര്‍ ചെയ്ത് പാസ് അനുവദിക്കപ്പെട്ട് വരുന്നവരുടെ വാഹനങ്ങളില്‍ പാസ് ഇല്ലാത്തവരും പ്രവേശനത്തിനായി വരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. പാസില്‍ അനുവദിക്കപ്പെട്ട തിയതിയും സമയവും കണക്കിലെടുക്കാതെ വരുന്നവരെയും തടയും.
രജിസ്റ്റര്‍ ചെയ്ത് പാസ് വാങ്ങി വരുന്നവരുടെ കൂടെ രജിസ്റ്റര്‍ ചെയ്യാതെ ആരെങ്കിലും വന്നാല്‍, ആ വാഹനത്തിലെ മുഴുവന്‍ ആളുകളേയും രജിസ്റ്റര്‍ ചെയ്തു വരുന്നവരെ ഉള്‍പ്പടെ അതേ വാഹനത്തില്‍ തിരിച്ചയക്കും. കൂടാതെ പാസില്‍ രേഖപ്പെടുത്തിയിരിക്കുന്ന നിശ്ചിത ദിവസവും സമയവും പാലിക്കാതെ വരുന്നവര്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്നും കലക്ടര്‍ അറിയിച്ചു.
(പി.ആര്‍.കെ. നമ്പര്‍. 1338/2020)
date
- Log in to post comments