Post Category
ആരാമം അടൂര്‍ 2020 നഗര കൃഷി പദ്ധതി ആരംഭിക്കും: ചിറ്റയം ഗോപകുമാര്‍ എംഎല്‍എ
കോവിഡ് 19നെ തുടര്‍ന്ന് കാര്‍ഷിക മേഖലയില്‍ ഉണ്ടാകാനിടയുള്ള ക്ഷാമം പരിഹരിക്കുന്നതിനായി അടൂര്‍ നഗരസഭയില്‍ ആരാമം അടൂര്‍ 2020 എന്ന പേരില്‍ നഗര കൃഷി ആരംഭിക്കുമെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു.
നഗരസഭയിലെ ഓരോ വാര്‍ഡിലും 50 പേര്‍ക്ക് വീതം ഗ്രോബാഗില്‍ വിവിധ ഇനം പച്ചക്കറികള്‍ കൃഷി ചെയ്യുന്നതിന് അവസരമൊരുക്കുന്ന പദ്ധതിയാണ് ആരംഭിക്കുന്നത്. ഇതു സംബന്ധിച്ച് കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. അടൂര്‍ നഗരസഭ പ്രതിനിധികള്‍, കൃഷി ഓഫീസര്‍, റസിഡന്റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍, സാമൂഹിക സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുക. ആദ്യഘട്ടത്തില്‍ 50 പേരെയാണ് ഉള്‍പ്പെടുത്തുക. രണ്ടാം ഘട്ടത്തില്‍ പദ്ധതി കൂടുതല്‍ വിപുലീകരിക്കുമെന്നും എംഎല്‍എ പറഞ്ഞു
date
- Log in to post comments