Skip to main content

കോവിഡ് കെയർ സെൻറർ:  മുറിക്ക് പുറത്തിറങ്ങുന്നവർക്കെതിരെ നിയമനടപടി

 

ആലപ്പുഴ: ജില്ലയിലെ വിവിധ കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലുള്ള,  പ്രവാസികളടക്കമുള്ള വിഭാഗക്കാര്‍ ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ എം അഞ്ജന പറഞ്ഞു. അതത് റൂമുകളില്‍ നിന്ന് പുറത്തിറങ്ങാതെ ഇവര്‍ ഐസൊലേഷനില്‍  കഴിയണം. മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം പൂര്‍ണമായും ഒഴിവാക്കണം. മുറിയിൽനിന്നു പുറത്തിറങ്ങുന്നവർക്കും  ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കും  എതിരെ കേസ് രജിസ്റ്റർ ചെയ്ത് കര്‍ശന നിയമനടപടിയുണ്ടാകുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ഇവരെ നിർബന്ധപൂർവ്വം ആശുപത്രിയിൽ ക്വാറൻറൈനിലേക്ക്   മാറ്റുകയും ചെയ്യും.

date