Post Category
മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ നടപടി
ജില്ലയില്‍ ചിലയിടങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നത് മാധ്യമങ്ങള്‍ വഴി ശ്രദ്ധയില്‍പ്പെട്ടതായും ഇത്തരം നടപടികള്‍ക്കെതിരെ തദ്ദേശ ഭരണസ്ഥാപങ്ങള്‍ കര്‍ശനമായ നടപടി സ്വീകരിക്കണമെന്നും ജില്ലാ കലക്ടര്‍. പഞ്ചായത്ത് പ്രസിഡന്റുമാരുമായി ഇന്നലെ(മെയ് 11) നടന്ന വീഡിയോ കോണ്‍ഫറന്‍സിലാണ് നിര്‍ദ്ദേശം. കുണ്ടറയില്‍ ചില പ്രദേശങ്ങളില്‍ രൂക്ഷമായ മാലിന്യ പ്രശ്‌നം ശ്രദ്ധയില്‍പെട്ടതായും കലക്ടര്‍ ഓര്‍മപ്പെടുത്തി.
(പി.ആര്‍.കെ. നമ്പര്‍. 1350/2020)
date
- Log in to post comments