Skip to main content

കോവിഡ് 19 കൈനീട്ടവും പിറന്നാള്‍ സമ്മാനവും ദുരിതാശ്വാസത്തിന്

വിഷു കൈനീട്ടം കിട്ടിയ തുകയും പിറന്നാളിന് സമ്മാനം വാങ്ങാന്‍ ലഭിച്ച തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി മീനാക്ഷി. കുണ്ടറ ഇളമ്പള്ളൂര്‍ കീര്‍ത്തി നഗര്‍ മാധവത്തില്‍ സജികുമാറിന്റെയും രശ്മിയുടെയും മകളാണ്. കൈനീട്ടം കിട്ടിയശേഷം പിറന്നാള്‍ അഘോഷിക്കാതെ സമ്മാനം വാങ്ങാന്‍ അമ്മുമ്മ നല്‍കിയ തുകയും ചേര്‍ത്ത് 1,019/- രൂപയാണ് അച്ഛനൊപ്പം ഇന്നലെ(മെയ് 11) രാവിലെ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ വസതിയില്‍ എത്തി നല്‍കിയത്. നാന്തരിക്കല്‍ ട്രിനിറ്റി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മീനാക്ഷി.
    (പി.ആര്‍.കെ. നമ്പര്‍. 1351/2020)

 

date