Skip to main content

കോവിഡ് 19 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി

ബാലികമറിയം സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥി നിയാസിന് ക്വിസ് മത്സരത്തിലും സ്‌കോളര്‍ഷിപ്പായും ലഭിച്ച 3,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിലേക്ക് സംഭാവന നല്‍കുന്നതിനായി കുട്ടിയുടെ പിതാവ് നിസാമുദ്ദീനും അമ്മ നിഷയും ചേര്‍ന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്ക്ക് കൈമാറി.
ഇന്‍ഡ്യന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധിയിലേക്ക് സംഭാവനയായി നല്‍കുന്ന 25,000 രൂപയുടെ ഡി ഡി മാനേജര്‍ മുജീബ് റഹ്മാന്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്ക്ക് കൈമാറി. ഭാരവാഹികളായ അബ്ദുല്‍ റഊഫ്, ആശിഖ് എന്നിവര്‍ സന്നിഹിതരായി.
വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്ത് ബഡ്‌സ്/ബി ആര്‍ സി അധ്യാപിക ടി ആര്‍ രഞ്ജിത മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കുന്ന 7,000 രൂപ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന് കൈമാറി. സാലിറി ചലഞ്ചിന് പുറമേയാണ് ഈ തുക സംഭാവനായി നല്‍കിയത്.
റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കിയ 11,111 രൂപയുടെ ചെക്ക് സംസ്ഥാന പ്രസിഡന്റ് പിറവന്തൂര്‍ ശ്രീധരന്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന് കൈമാറി. പെരുമ്പുഴ അര്‍ജുനന്‍, എം കെ രവി എന്നിവരും സന്നിഹിതരായി.
     (പി.ആര്‍.കെ. നമ്പര്‍. 1352/2020)

 

date