Skip to main content

ചരക്ക് സേവന നികുതി പ്രളയ സെസ്സ്: തീയതി നീട്ടി

കേരള ചരക്ക് സേവന നികുതി വകുപ്പിൽ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വ്യാപാരികൾ സമർപ്പിക്കേണ്ട കേരളാ പ്രളയ സെസ്സ് റിട്ടേൺ റിട്ടേൺ സമർപ്പിക്കാനുളള തീയതി നീട്ടി.
ലോക്ക്ഡൗണിനെ തുടർന്ന് വ്യാപാരികൾ നേരിടുന്ന അസൗകര്യം പരിഗണിച്ചാണ് ആനുകൂല്യം. ഫെബ്രുവരി, മാർച്ച്, ഏപ്രിൽ, മെയ് മാസത്തെ ജി.എസ്.റ്റി.3 ബി റിട്ടേൺ സമർപ്പിക്കാനുളള തീയതിയാണ് പ്രളയ സെസ്സ് റിട്ടേണും സമർപ്പിക്കാനുളള അവസാന തീയതി എന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമ്മിഷണർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ ചരക്ക് സേവന നികുതി വകുപ്പിന്റെ നോട്ടിഫിക്കേഷൻ നമ്പർ 7/2020 ൽ ലഭ്യമാണ്.
പി.എൻ.എക്സ്.1755/2020

date