ശൗചാലയത്തില്‍ വയോധികന്റെ താമസം; വാസസ്ഥലം ഒരുക്കി ജില്ലാ കലക്ടര്‍
വയോധികന്‍ ശൗചാലയത്തില്‍ താമസിക്കുന്നതായി പ്രമുഖ മാധ്യമത്തില്‍ വന്ന വാര്‍ത്തയെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ വിഷയത്തില്‍ ഇടപെട്ടു നടപടി സ്വീകരിച്ചു. നെല്ലിമുക്ക് പവിത്ര റസിഡന്‍സിയിലേക്ക് ഇദ്ദേഹത്തെ മാറ്റി പാര്‍പ്പിക്കുകയും ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധന നടത്തുകയും ചെയ്തു. ഭക്ഷണത്തിനും മറ്റ് സൗകര്യങ്ങള്‍ക്കും നടപടി സ്വീകരിച്ചു. ശക്തികുളങ്ങര കാവനാട് ചേരിയില്‍ പൂവന്‍പുഴ കിഴക്കേവാഴയില്‍ ഭാസ്‌കരപിള്ള(75) യാണ് ദയനീയമായ അവസ്ഥയില്‍ കഴിയുന്നതായി വാര്‍ത്ത വന്നത്. സംഭവത്തെക്കുറിച്ച് കൊല്ലം തഹസീല്‍ദാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
സായി ഗ്രാമ സന്നദ്ധ പ്രവര്‍ത്തകര്‍ ഭാസ്‌കരപിള്ളയെ ഏറ്റെടുക്കുന്നത് സംബന്ധിച്ച് സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഭാസ്‌കരപിള്ളക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ ജില്ലാ സാമൂഹ്യനീതി വകുപ്പിനെ ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തി.
(പി.ആര്‍.കെ. നമ്പര്‍. 1354/2020)
- Log in to post comments