Skip to main content

കോവിഡ് 19 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിലേക്ക് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 10.2 കോടി രൂപ നല്‍കി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 10,20,13,700 രൂപ സംഭാവനയായി നല്‍കിയതായി ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. ആകെയുള്ള 85 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ജില്ലയിലുള്ളത്. 68 ഗ്രാമപഞ്ചായത്തുകളില്‍ നിന്നായി 6,70,13,700 രൂപയും 11 ബ്ലോക്ക് പഞ്ചായത്തുകളില്‍ നിന്നായി 1,35,00,000 രൂപയും ജില്ലാ പഞ്ചായത്ത് 50,00,000 രൂപയും നാലു മുനിസിപ്പാലിറ്റികളില്‍ നിന്നായി 65,00,000 രൂപയും കൊല്ലം കോര്‍പ്പറേഷന്‍ ഒരു കോടി രൂപയുമാണ് സംഭാവനായി നല്‍കിയിട്ടുള്ളത്.
    (പി.ആര്‍.കെ. നമ്പര്‍. 1355/2020)
 

date