Skip to main content

കോവിഡ് 19 ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വെട്ടിക്കവല ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ട് വിഹിതമായ അഞ്ചു ലക്ഷം രൂപയുടെ ചെക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീതാ മാത്തുക്കുട്ടി ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന് കൈമാറി. പഞ്ചായത്ത് സെക്രട്ടറി വി സജിത്ത്കുമാര്‍ സന്നിഹിതനായി.
പോര്‍ട്ട് കൊല്ലം, പള്ളിത്തോട്ടം തീരദേശ സംരക്ഷണ സമിതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവനയായി നല്‍കിയ 15,000 രൂപയുടെ ചെക്ക് സമിതി പ്രസിഡന്റ് തോമസ് സ്റ്റെന്‍സിലാവോസ് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന് കൈമാറി. സമിതി പ്രതിനിധികളായ സാജന്‍ ജോണ്‍, ആന്റണി സില്‍വ, ചാര്‍ളസ് ജൂലിയാന്‍, ജസ്റ്റിന്‍ നസ്രത്ത് എന്നിവര്‍ സന്നിഹിതരായി.
    (പി.ആര്‍.കെ. നമ്പര്‍. 1357/2020)

 

date