Post Category
കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തിൽ കിഴങ്ങു വർഗ കിറ്റ് വിതരണം ചെയ്തു
ആലപ്പുഴ : കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തി കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തിൽ കിഴങ്ങു വർഗ കിറ്റ് വിതരണം ചെയ്തു. പഞ്ചായത്തിലെ 400 കുടുംബങ്ങൾക്കാണ് ഇടവിള കൃഷിക്ക് ആവശ്യമായ കിഴങ്ങു വർഗ കിറ്റ് നൽകിയത്. വിതരണോദ്ഘാടനം കയർ -ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി. എം തോമസ് ഐസക് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് എം. ജി രാജു വൈസ് പ്രസിഡന്റ് പി. എ ലളിത, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ പി അക്ബർ, രജിത തിലകൻ, പഞ്ചായത്ത് സെക്രട്ടറി എസ് അനിൽകുമാർ, കൃഷിഓഫീസർ ജാനിഷ് റോസ് ജേക്കബ്, കൃഷി അസിസ്റ്റന്റ് സുരേഷ് എന്നിവർ പങ്കെടുത്തു.
40 വർഷമായി തരിശു കിടന്ന വന സ്വർഗ്ഗം സെൻ ജൂഡ് ദേവാലയത്തിന്റെ ഭാഗമായ മൂന്ന് ഏക്കർ നെൽപാടത്ത് കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് കൃഷിയിറക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം. ജി. രാജു പറഞ്ഞു.
date
- Log in to post comments