Skip to main content

ജാഗ്രത തുടരണം, ലംഘനങ്ങള്‍ക്കെതിരെ  കര്‍ശന നടപടി: ജില്ലാ പോലീസ് മേധാവി

കോവിഡ് വ്യാപനം തടയുന്നതിന് നിതാന്തജാഗ്രത തുടരണമെന്നും ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ തുടരുമെന്നും ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ പറഞ്ഞു. ജില്ല കോവിഡ് മുക്തമായിട്ട് ഒരാഴ്ച തികയുമ്പോള്‍ വീണ്ടും രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ തുടര്‍ന്നുവരുന്ന നിയന്ത്രണങ്ങള്‍ ശക്തമായിത്തന്നെ പാലിക്കപ്പെടണം. 

ഇതര  സംസ്ഥാനങ്ങളില്‍നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും ആളുകള്‍ എത്തുന്നതിനാല്‍ ജാഗ്രതാ നടപടികള്‍ തുടരേണ്ടതുണ്ട്. കള്ളുഷാപ്പുകള്‍ തുറന്നതും കണക്കിലെടുക്കേണ്ടതാണ്. കള്ളുഷാപ്പുകളുടെ പ്രവര്‍ത്തനസമയം സംബന്ധിച്ചും മറ്റുമുള്ള നിബന്ധനകളും ശുചിത്വമാനദണ്ഡങ്ങളും കര്‍ശനമായി പാലിക്കുന്നുണ്ടോ എന്നു നിരീക്ഷിക്കും. ലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. 

date