Skip to main content

അശരണര്‍ക്ക് തണലൊരുക്കി ജില്ലാ കലക്ടര്‍

ലോക്ക് ഡൗണ്‍ കാലത്ത് ജില്ലയിലെ സ്‌കൂളുകളിലെ റീഹാബിലിറ്റേഷന്‍ ക്യാമ്പുകളില്‍ താമസിപ്പിച്ചിരുന്ന അശരണര്‍ക്ക് തണലൊരുക്കി ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍. തെരുവോരങ്ങളില്‍ കഴിഞ്ഞിരുന്ന 13 മുതിര്‍ന്ന പൗരന്‍മാരുള്‍പ്പെടെ 25 പേരെ  സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാ കലക്ടര്‍ വിവിധ അഭയ കേന്ദ്രങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചു.
ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ സിജുബെന്‍, കൊല്ലം റവന്യു ഡിവിഷണല്‍ ഓഫീസിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റ് അലന്‍ ആന്റണി, പുനലൂര്‍ റവന്യു ഡിവിഷണല്‍ ഓഫീസിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റ് എസ് രഞ്ജിത്ത് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
    (പി.ആര്‍.കെ. നമ്പര്‍. 1364/2020)

 

date