Post Category
ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി - ജില്ലാ കലക്ടര്‍
ജില്ലയില്‍ ഡെങ്കിപ്പനി റിപോര്‍ട്ട് ചെയ്ത കൊല്ലം കോര്‍പ്പറേഷനിലെ വാടി, കായിക്കുളങ്ങര, ഏരൂര്‍, ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്തുകളിലും ഉറവിടനശീകരണ പ്രവര്‍ത്തനങ്ങളും ബോധവത്കരണ പ്രവര്‍ത്തനങ്ങളും ശക്തമാക്കിയതായി ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെയും നേതൃത്വത്തില്‍ ഫോഗിംഗ്, ഐ എസ് എസ് എന്നിവ ആരംഭിച്ചു. കൊറോണ നിയന്ത്രണ പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത തരത്തില്‍ ബയോളജിസ്റ്റ് സജു തേര്‍ഡിന്റെ നേതൃത്വത്തില്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി ഫീല്‍ഡുതല പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്നും കലക്ടര്‍ അറിയിച്ചു.
(പി.ആര്‍.കെ. നമ്പര്‍. 1365/2020)
date
- Log in to post comments