Skip to main content

കോവിഡ് 19 ഒരാള്‍ കൂടി കോവിഡ് ഭേദമായി ആശുപത്രി വിട്ടു

ജില്ലയില്‍ ഒരാള്‍ കൂടി കോവിഡ് ഭേദമായി ആശുപത്രി വിട്ടു.  പുനലൂര്‍ വാളക്കോട് സ്വദേശിയായ 28 കാരനാണ്(P6) ഇന്നലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രി വിട്ടത്. ഡല്‍ഹി നിസാമുദ്ദീനില്‍ നിന്നും മാര്‍ച്ച് 23 ന് തിരികെയെത്തിയ ഇദ്ദേഹം 24 ന് നിരീക്ഷണത്തില്‍ പ്രവേശിച്ചു. ഏപ്രില്‍ രണ്ടിന് സാമ്പിള്‍ ശേഖരിച്ചു. നാലിന് ഫലം പോസിറ്റീവായി സ്ഥിരീകരിച്ചതോടെ പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. രോഗം ഭേദമാകാന്‍ 39 ദിവസത്തെ നീണ്ട കാത്തിരിപ്പിന് ഒടുവിലാണ് ഇന്നലെ(മെയ് 13) ഫലം നെഗറ്റീവായത്. ജില്ലയില്‍ കോവിഡ് നെഗറ്റീവ് ആകാന്‍ ഇനി രണ്ടു പേര്‍ മാത്രം. P6 ന്റെ കുടുംബാംഗമായ യുവതിയും(28), P3 പ്രാക്കുളം സ്വദേശിയായ(43) വീട്ടമ്മയും മാത്രമാണ് ഇനി ചികിത്സയിലുള്ളത്.
പ്രവാസികളായ മലയാളികള്‍ തിരികെയെത്തുമ്പോള്‍ അതീവ ജാഗ്രതയോടെ പാലിക്കണമെന്നും മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് സാമൂഹിക അകലം പാലിക്കണമെന്നും മാസ്‌ക്, സാനിറ്റൈസര്‍ ഉപയോഗിക്കണമെന്നും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ കഴുകുന്ന ശീലം തുടരണമെന്നും ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.
    (പി.ആര്‍.കെ. നമ്പര്‍. 1367/2020)

 

date