Skip to main content

കോവിഡ് 19 പോസിറ്റീവ് കേസുകള്‍ ഇല്ലാതെ രണ്ടാഴ്ച

ജില്ലയില്‍ പുതിയ പോസിറ്റീവ് കേസുകള്‍ റിപോര്‍ട് ചെയ്യാതെ തുടര്‍ച്ചയായ14 ദിനങ്ങളാണ് കടന്നു പോയത്. രണ്ട് പോസിറ്റീവ് കേസുകള്‍ മാത്രമാണ് ഇനി ആശുപത്രിയില്‍ പരിചരണത്തിലുള്ളത്. ഇവരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട അവസ്ഥയിലാണ്. ഇതുവരെ 20 കേസുകള്‍ റിപ്പോര്‍ട് ചെയ്തതില്‍ 18 കേസുകളും നെഗറ്റീവായി. രണ്ട്  പോസിറ്റീവ് കേസുകള്‍ ഉള്‍പ്പെടെ നിലവില്‍ ഏഴ് പേര്‍ മാത്രമാണ് ആശുപത്രി നിരീക്ഷണത്തില്‍ ഉള്ളത്.  
വിദഗ്ധ പരിശോധനയ്ക്ക് അയച്ച 2,526 സാമ്പിളുകളില്‍ 21 എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്. ഫലം വന്നതില്‍ 2,464 എണ്ണം നെഗറ്റീവാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു.
    (പി.ആര്‍.കെ. നമ്പര്‍. 1368/2020)

 

date