Post Category
പ്രത്യേക ധനസഹായം ലഭിക്കാത്തവര്‍ രേഖകള്‍ ഹാജരാക്കണം
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കശുവണ്ടി തൊഴിലാളികള്‍ക്ക് അനുവദിച്ചിട്ടുള്ള പ്രത്യേക ധനസഹായ വിതരണം നടന്നു വരുന്നു. കൊട്ടിയം ഇന്‍സ്‌പെക്ടര്‍ ഓഫീസ് അധികാര പരിധിയിലുള്ളതും നാളിതുവരെ 1000 രൂപ അക്കൗണ്ടില്‍ ലഭിച്ചിട്ടില്ലാത്ത ക്ഷേമനിധി അംഗങ്ങള്‍ അവരുടെ ക്ഷേമനിധി അംഗത്വ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍ ഫാക്ടറി മാനേജര്‍ മുഖാന്തരമോ നേരിട്ടോ കൊട്ടിയം ഇന്‍സ്‌പെക്ടറുടെ കാര്യാലയത്തില്‍ ഹാജരാക്കണം. പകര്‍പ്പുകള്‍ kottiyamexgratia@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലൂടെയും സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ 0474-2531157 നമ്പരില്‍ ലഭിക്കും.
(പി.ആര്‍.കെ. നമ്പര്‍. 1372/2020)
date
- Log in to post comments