Post Category
പി എഫ് വിഹിതം കേന്ദ്ര സര്‍ക്കാര്‍ വഹിക്കും
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ 12 ശതമാനം തൊഴിലാളി വിഹിതവും 12 ശതമാനം തൊഴില്‍ ഉടമയുടെ വിഹിതവും കേന്ദ്ര സര്‍ക്കാര്‍ വഹിക്കും. 2020 മാര്‍ച്ച് മുതല്‍ മൂന്നു മാസത്തെ ശമ്പളം നല്‍കിയ സ്ഥാപനങ്ങള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ഒരു സ്ഥാപനത്തില്‍ 100 ല്‍ താഴെ തൊഴിലാളികളില്‍ 90 ശതമാനം പേര്‍ 15,000 രൂപയില്‍ താഴെ മാസ വേതനം വാങ്ങുന്നവര്‍ ഉള്ള സ്ഥാപനങ്ങള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.
പദ്ധതി പ്രകാരം ജില്ലയിലെ 774 സ്ഥാപനങ്ങളില്‍ 284 പേര്‍ മാത്രമേ ആനുകൂല്യം പ്രയോജനപ്പെടുത്തിയിട്ടുള്ളൂ. ബാക്കിയുള്ള 490 സ്ഥാപനങ്ങള്‍ മേയ് 15 നകം ഇ സി ആര്‍ ഫയല്‍ ചെയ്ത് പദ്ധതി പ്രയോജനപ്പെടുത്തണം. വിശദ വിവരങ്ങള്‍ക്കായി ro.kollam@epfindia.gov.in എന്ന ഇ-മെയില്‍ വിലാസത്തില്‍ ബന്ധപ്പെടാം.
(പി.ആര്‍.കെ. നമ്പര്‍. 1374/2020)
date
- Log in to post comments