Skip to main content

ഡൽഹിയിൽ നിന്നുള്ള ട്രെയിനിൽ എത്തുന്നത് 269 യാത്രക്കാർ

269 യാത്രക്കാർഇവിടെ  ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. മധ്യ കേരളത്തിൽ നിന്നുള്ള ആളുകളാണ് എറണാകുളം സ്റ്റേഷനിൽ കൂടുതലായി ഇറങ്ങുന്നത്. ഡൽഹിയിൽ നിന്ന് ഇന്നലെയാണ് പ്രത്യേക ട്രെയിൻ കേരളത്തിലേക്ക്  പുറപ്പെട്ടത്. 

ലക്ഷദ്വീപിൽ നിന്നുള്ള രണ്ട് പേരും യാത്രക്കാരിൽ ഉൾപെടുന്നുണ്ട്.

യാത്രക്കാരുടെ ജില്ല തിരിച്ചുള്ള വിവരം 

എറണാകുളം -38

കോട്ടയം -25

ഇടുക്കി -6

ആലപ്പുഴ -14

പത്തനംതിട്ട -24

തൃശൂർ -27

പാലക്കാട്‌ -11

മലപ്പുറം -12

പോകേണ്ട ജില്ല വ്യക്തമാകാത്തവർ -110

യാത്രക്കാരെ അതാത് ജില്ലകളിലേക്ക് എത്തിക്കാനായി 10 ബസുകൾ ആണ് തയ്യാറാക്കിയിട്ടുള്ളത്. ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, തൃശൂർ, എറണാകുളം ജില്ലകളിലലേക്കുള്ള   യാത്രക്കാർക്കായാണ് ബസുകൾ നിലവിൽ ക്രമീകരിച്ചിരിക്കുന്നത്. കൂടുതൽ യാത്രക്കാർ ഉള്ള ജില്ലകളിലേക്ക് സർവീസ് നടത്താൻ നാല് അധിക ബസുകൾ കൂടി അനുവദിച്ചിട്ടുണ്ട്. സ്റ്റേഷനിൽ വന്നിറങ്ങുന്ന എല്ലാ യാത്രക്കാരെയും കർശന പരിശോധനക്ക് ശേഷം മാത്രമേ സ്റ്റേഷന് പുറത്തേക്കിറങ്ങാൻ അനുവദിക്കൂ. രോഗലക്ഷണമുള്ളവരെ കോവിഡ് ആശുപത്രികളിലേക്ക് മാറ്റാനായി പ്രത്യേക ആംബുലൻസുകളും ആരോഗ്യ വകുപ്പ് ക്രമീകരിച്ചിട്ടുണ്ട്. ഇവരെ  പ്രത്യേക ഗേറ്റിൽ കൂടിയാവും പുറത്തേക്ക് എത്തിക്കുന്നത്

date