Skip to main content

മണ്‍സൂണ്‍കാല കടല്‍ രക്ഷാപ്രവര്‍ത്തനം-കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിക്കുന്നു

മണ്‍സൂണ്‍കാല കടല്‍ രക്ഷാപ്രവര്‍ത്തനം ഫലപ്രദമായി നടത്തുന്നതിന് നീണ്ടകര ഫിഷറീസ് സ്റ്റേഷനില്‍  24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ഇന്ന്(മേയ്) 15 മുതല്‍ പ്രവര്‍ത്തനം  ആരംഭിക്കും.
മണ്‍സൂണ്‍ കാലത്ത് ഉണ്ടാകുന്ന അപ്രതീക്ഷിതമായ പ്രകൃതിക്ഷോഭങ്ങളില്‍ അപകടത്തില്‍പ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ ജീവന്‍ രക്ഷിക്കുന്നതിലേക്ക് ഉദ്ദേശിച്ചാണ് കണ്‍ട്രോള്‍ റൂം  പ്രവര്‍ത്തനം ആരംഭിക്കുന്നത്.  കണ്‍ട്രോള്‍ റൂമിന് അനുബന്ധമായി സുരക്ഷാ ബോട്ടുകളുടെയും ലൈഫ് ഗാര്‍ഡിന്റെയും സേവനം സജ്ജമാക്കിയിട്ടുണ്ട്. മത്സ്യബന്ധനത്തിനിടെ അപകടത്തില്‍പ്പെടുന്ന തൊഴിലാളികളെ സംബന്ധിക്കുന്ന വിവരം കണ്‍ട്രോള്‍ റൂം നമ്പരായ 0476-2680036 (ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍), 9496007036 (നീണ്ടകര ഫിഷറീസ് സ്റ്റേഷന്‍, 9447141191 (നീണ്ടകര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍(മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്) എന്നീ നമ്പരുകളില്‍ അറിയിക്കാം.
മണ്‍സൂണ്‍ കാലത്ത് മത്സ്യബന്ധനത്തിന് പോകുന്ന മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും അപകടം സംഭവിച്ചാല്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണമെന്നും ആവശ്യമായ ജീവന്‍ സുരക്ഷാ ഉപകരണങ്ങള്‍ യാനങ്ങളില്‍ സൂക്ഷിക്കണമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി ഗീതാകുമാരി അറിയിച്ചു.
(പി.ആര്‍.കെ. നമ്പര്‍. 1377/2020)

 

date