Skip to main content

ഹൗസ് സര്‍ജന്‍മാര്‍ ജോലിയില്‍ പ്രവേശിക്കണം

റൂറല്‍ പോസ്റ്റിങിനായി ജില്ലയിലേക്ക് അനുവദിച്ച ഹൗസ് സര്‍ജന്‍മാരെ പുനര്‍ വിന്യസിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉത്തരവായി. ബന്ധപ്പെട്ട ഹൗസ് സര്‍ജന്‍മാര്‍ ജില്ലാ മെഡിക്കല്‍ ഓഫീസുമായി ബന്ധപ്പെട്ട് ഉത്തരവ് കൈപ്പറ്റി മെയ് 15 ന് ബന്ധപ്പെട്ട സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
(പി.ആര്‍.കെ. നമ്പര്‍. 1379/2020)

date