കണ്ണൂര്‍ അറിയപ്പുകള്‍
അപേക്ഷ ക്ഷണിച്ചു
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ വിവിധ ആരോഗ്യ വകുപ്പ് സ്ഥാപനങ്ങള്‍ക്ക് കീഴില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം hrdmohknr@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ മെയ് അഞ്ചിന് അഞ്ച് മണിക്കകം അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 04972 700194.
മല്‍സ്യബന്ധനത്തിന് നിലവിലെ നിയന്ത്രണങ്ങള്‍ തുടരും
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ മല്‍സ്യബന്ധനത്തിന് പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ തുടരുമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. ചെറു തോണികള്‍ ഉപയോഗിച്ചുള്ള മല്‍സ്യബന്ധനങ്ങള്‍ക്കുള്ള അനുമതി തുടരും. ബോട്ട് ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ചുള്ള മല്‍സ്യബന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും കണ്ണൂര്‍ റെഡ് സോണ്‍ പ്രദേശമായതിനാല്‍ നിലവിലെ നിയന്ത്രണം മറ്റൊരു അറിയിപ്പുണ്ടാവുന്നത് വരെ തുടരുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കും.
സഹായ ഹസ്തം പലിശരഹിത വായ്പാ പദ്ധതി വിതരണോദ്ഘാടനം
കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള മുഖ്യമന്ത്രിയുടെ സഹായ ഹസ്തം പലിശരഹിത വായ്പാ പദ്ധതിയുടെ വിതരണോദ്ഘാടനം കണ്ണപുരം സര്‍വീസ്ബേങ്ക് ഓഡിറ്റോറിയത്തില്‍ ടി വി രാജേഷ് എം എല്‍ എ നിവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ വി രാമകൃഷ്ണന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. എം സുര്‍ജിത്, പഞ്ചായത്ത് സെക്രട്ടറി എം കെ നാരായണന്‍ കുട്ടി, അസിസ്റ്റന്റ് സെക്രട്ടറി നിതകൃഷ്ണന്‍, ബാങ്ക് പ്രസിഡണ്ട് എന്‍ ശ്രീധരന്‍, കെ ഷൈന, കെ ശ്രീജ, അരുണകുമാരി എന്നിവര്‍ സംബന്ധിച്ചു
ഒപി ടിക്കറ്റ് ടെലഫോണ്‍ മുഖേന
കോവിഡ് 19ന്റെ സാഹചര്യത്തില്‍ ഇ കെ നായനാര്‍ മെമ്മോറിയല്‍ വുമണ്‍ ആന്റ് ചൈല്‍ഡ് ഹോസ്പിറ്റലില്‍ മെയ് നാല് മുതല്‍ ടെലഫോണ്‍ മുഖേന ഒ പി ടിക്കറ്റ് ബുക്ക് ചെയ്യാം. 0497 2985035, 0497 2780280 എന്നീ നമ്പറില്‍ ബുക്ക് ചെയ്യാവുന്നതാണ്. ഒ പി സമയം രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് ആറ് വരെ.
- Log in to post comments