Post Category
നിലകളധികമുള്ള കടകളില്‍ ഒരു നില പ്രവര്‍ത്തിപ്പിക്കാം
ഒന്നിലധികം നിലകളുള്ള കടകളുടെ ഒരു നില മാത്രം പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍. തിങ്കളാഴ്ച്ച മുതലാണ് കടകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാവുന്നത്. ഇതിന് മുന്നോടിയായി ഇന്ന്(മെയ് 16) കടകള്‍ തുറന്നു വൃത്തിയാക്കാന്‍ അനുവദിക്കും. കടകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ഉപഭോക്താക്കള്‍ തമ്മില്‍ ഒന്നര മീറ്റര്‍ അകലം പാലിക്കണം. മറ്റ് സ്ഥിരമായ മാനദണ്ഡങ്ങളും, സാനിറ്റെസര്‍, മാസ്‌ക്ക് എന്നിവയും നിര്‍ബന്ധമാണെന്നും കലക്ടര്‍ അറിയിച്ചു.
(പി.ആര്‍.കെ. നമ്പര്‍. 1380/2020)
date
- Log in to post comments