Post Category
വൈദ്യുതി ബില്‍ ഇന്നും(മെയ് 16) സ്വീകരിക്കും
കെ എസ് ഇ ബി സെക്ഷന്‍ ഓഫീസുകളിലെ ക്യാഷ് കൗണ്ടറുകള്‍ ഇന്നും(മെയ് 16) പ്രവര്‍ത്തിക്കുമെന്ന് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് നാലുവരെയാണ് പ്രവര്‍ത്തന സമയം. 5, 6, 7, 8, 9 അക്കങ്ങളില്‍ അവസാനിക്കുന്ന ഉപഭോക്താക്കളില്‍ ഇനിയും വൈദ്യുതി ചാര്‍ജ്ജ് അടയ്ക്കാനുള്ളവര്‍ക്കും ഒന്നില്‍ കൂടുതല്‍ ബില്ലുകള്‍ ഒരുമിച്ച് അടയ്ക്കുന്ന റസിഡന്റ്സ് അസോസിയേഷനുകള്‍, ലയങ്ങള്‍, നാട്ടുകൂട്ടങ്ങള്‍ തുടങ്ങിയവയുടെ പ്രതിനിധികള്‍ക്കും വൈദ്യുതി ചാര്‍ജ്ജ് പിഴ കൂടാതെ അടയ്ക്കാനുള്ള സൗകര്യം ലഭിക്കും.
(പി.ആര്.കെ. നമ്പര്‍. 1384/2020)
date
- Log in to post comments