Post Category
അറ്റകുറ്റപ്പണികള്‍ക്കായി സ്വകാര്യ ബസുകള്‍ നിരത്തിലിറക്കാം
ലോക്ക് ഡൗണ്‍ മൂലം സര്‍വീസ് നിര്‍ത്തിവച്ച സ്വകാര്യ ബസുകള്‍ക്ക് അറ്റകുറ്റപ്പണികള്‍ക്കായി നിരത്തിലിറക്കാന്‍ ജില്ലാ കലക്ടര്‍ അനുമതി നല്കി. ഇന്നും(മെയ് 16) മെയ് 18നും രാവിലെ ഏഴുമുതല്‍ വൈകിട്ട് ഏഴുവരെയാണ് അനുമതി. യാത്രക്കാരെ കയറ്റാതെ ഈ സമയം പൊതുനിരത്തിലൂടെ ബസുകള്‍ക്ക് സഞ്ചരിക്കാം. കോവിഡ് മാനദണ്ഡ പ്രകാരമുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും കലക്ടര്‍ അറിയിച്ചു.
(പി.ആര്.കെ. നമ്പര്‍. 1385/2020)
date
- Log in to post comments